ധാക്ക: ബംഗ്ലാദേശിനെ വലിയ സംഘർഷത്തിലേക്ക് നയിച്ച വിവാദ സംവരണം ഭാഗികമായി പിൻവലിച്ച് സുപ്രീം കോടതി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നൂറിലധികം ആളുകള്‍ മരിക്കുകയും രാജ്യം കത്തുന്ന അവസ്ഥയുമായ സാഹചര്യത്തിലാണ് അടിയന്തിര ഇടപെടലുമായി ബംഗ്ലാദേശ് സുപ്രീം കോടതി തന്നെ രംഗത്ത് വന്നത്.
. നേരത്തെ ആഗസ്ത് ഏഴിന് വിധി പറയുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തില്‍ ഇന്നലെ വിധി പറയുകയായിരുന്നു.
സര്‍ക്കാര്‍ ജോലികളില്‍ 93 ശതമാനം നിയമനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്ന് കോടതി ഉത്തരവിട്ടത്. ബാക്കി വരുന്ന ഏഴു ശതമാനത്തില്‍ അഞ്ച് ശതമാനം സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കള്‍ക്ക് ലഭിക്കും. രണ്ട് ശതമാനം സംവരണം മറ്റ് വിഭാഗക്കാര്‍ക്ക് ലഭിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടു കൂടി സർക്കാർ ജോലികൾ മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന പ്രക്ഷോഭകാരികളുടെ ആവശ്യം നടപ്പിലായിരിക്കുകയാണ്.
Discussion about this post