ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനം ഇന്ന് തിങ്കളാഴ്ച ആരംഭിക്കും. തുടർച്ചയായ ഏഴാം തവണ ബജറ്റ് അവതരിപ്പിക്കുന്നു എന്ന റെക്കോർഡ് കരസ്ഥമാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ വയ്‌ക്കും.ഇതേ തുടർന്ന് നാളെയാണ് സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കുക . എന്നാൽ വരും ദിവസങ്ങളിൽ പല വിധ പ്രശ്നങ്ങൾ ഉന്നയിച്ച് സഭ സംഘർഷഭരിതം ആക്കണം എന്നാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.
അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തി കൊണ്ട് . സാമ്പത്തിക വളർച്ച, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവ ത്വരിതപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നത് . കേരളത്തിന് നിർണായകമായ കോഫി (പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ് ), റബ്ബർ (പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ്) തുടങ്ങി ആറുബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീരിന്റെ ബഡ്‌ജറ്റും അവതരിപ്പിക്കും. ആഗസ്റ്റ് 12 വരെയാണ് സമ്മേളനം
Discussion about this post