വർക്കല: ജീവനക്കാർക്കെതിരെ പരാതി നൽകിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാരം. വർക്കല അയിരൂർ സ്വദേശി പറമ്പിൽ രാജീവ് അയിരൂർ പോലീസിൽ പരാതി നൽകിയതാണ് വൈദ്യുതി നിഷേധിക്കാൻ കാരണം.
കണക്ഷൻ നൽകണമെങ്കിൽ പരാതി പിൻവലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു. ജോലി തടസ്സപ്പെടുത്തിയെന്നും രാജീവ് അസഭ്യം വിളിച്ചെന്നും ആരോപിച്ച് കെ.എസ്.ഇ.ബിയും അയിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11 മണിയോടെ രാജീവിന്റെ വീട്ടിലെ വൈദ്യുതിമീറ്ററിൽ നിന്നും തീ ആളിപ്പടർന്നു. ഇത് കണ്ട സമീപത്തെ ബേക്കറി ഉടമ രാജീവിനോട് ഫോണിൽ വിളിച്ചറിയിച്ചു. രാജീവ് കുടുംബങ്ങളെ വിളിച്ചുണർത്തി വീടിന് പുറത്തിറക്കി. തുടർന്ന് കെടാകുളം വൈദ്യുതി സെക്ഷൻ ഓഫീസിൽ വിവരമറിയിച്ചു. അര മണിക്കൂർ കഴിഞ്ഞാണ് രണ്ട് ലൈൻമാന്മാർ എത്തിയത്. ഇവർ മദ്യലഹരിയിൽ സ്വയരക്ഷ പോലും നോക്കാതെ എന്തൊക്കയോ ചെയ്തെന്ന് രാജീവിന്റെ പരാതിയിൽ പറയുന്നു. തീ പടർന്നതിന്റെ കാരണം കണ്ടെത്താൻ ആവശ്യപ്പെട്ട ഗൃഹനാഥനെ അസഭ്യം പറഞ്ഞു. തുടർന്ന് രാജീവ് അയിരൂർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അയിരൂര്‍ പോലീസെത്തിയ ശേഷമാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. കെ.എസ്.ഇ.ബി. ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
അതേസമയം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടിട്ടും കണക്ഷൻ പുനഃസ്ഥാപിച്ചിട്ടില്ല.
Discussion about this post