മലപ്പുറം: നിപ ബാധിച്ച് മരിച്ച 14 കാരന്റെ സമ്പർക്കം വ്യക്തമാക്കുന്ന പുതിയ റൂപ്പ് മാപ്പ് പുറത്ത്. മാപ്പിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ അതേ സമയങ്ങളിൽ ഉണ്ടായിരുന്നവർ കൺട്രോൾ റൂമിൽ വിവരം അറിയിക്കണം എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ ആയിരുന്നു നിപ ബാധയെ തുടർന്ന് ഇന്നലെ മരിച്ചത്.
കുട്ടി ജൂലൈ 11 മുതൽ 19 വരെ പോയ സ്ഥലങ്ങളും സമയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ റൂട്ട് മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ റൂട്ട് മാപ്പിൽ ജൂലൈ 11 മുതൽ 15വരെയുള്ള വിവരങ്ങൾ മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. കുട്ടിയുമായി നേരിട്ട് ഇടപഴകിയവർ ഉണ്ടെങ്കിൽ നിർബന്ധമായും അധികൃതരുമായി ബന്ധപ്പെടണം എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
0483-2732010, 0483-2732050, 0483-2732060, 0483-2732090 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
അതേസമയം കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ തുടരുകയാണ്. ഹൈറിസ്‌ക് പട്ടികയിൽ പാലക്കാടും തിരുവനന്തപുരത്തും നിന്നുള്ളവർ ഉൾപ്പെടെ 101 പേരാണ് ഉൾപ്പെടുന്നത്. ഇവരിൽ 13 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. 9 പേരുടെ സാമ്പിളുകൾ കോഴിക്കോടും, ബാക്കി നാല് പേരുടെ തിരുവനന്തപുരത്തും ആകും പരിശോധിക്കുക. കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണ് ഉള്ളത്.
പുതിയ റൂട്ട് മാപ്പ്
ജൂലൈ 11
ചെമ്പ്രശേരി ബസ് സ്റ്റോപ്പിൽ നിന്നും സിപിബി സ്വകാര്യ ബസിൽ കയറി (6.50AM)- ബ്രൈറ്റ് ട്യൂഷൻ സെൻറിൽ എത്തി. ഇവിടെ നിന്നും (7.18AM-8.30AM)-തിരിച്ച് വീട്ടിൽ പോയി.
ജൂലൈ 12
പനിയെ തുടർന്ന് വീട്ടിൽ നിന്നും (7.50AM)- ഓട്ടോയിൽ ഡോ. വിജയൻ ക്ലിനിക്കിലേക്ക് .-8.00AM-8.30AM വരെ ക്ലിനിക്കിൽ തുടർന്നു. ശേഷം ഓട്ടോയിൽ തിരിച്ച് വീട്ടിലേക്ക്.
ജൂലൈ 13
വീട്ടിൽ നിന്നും ഓട്ടോയിൽ പികെഎം ഹോസ്പിറ്റലിലേക്ക് പോയി. 7.50AM to 8.30AM വരെ കുട്ടികളുടെ ഒപിയിൽ. , (8.30AMto 8.45 AM- വരെ കാഷ്യാലിറ്റിയിൽ. 8.45AM to 9.50AM- നിരീക്ഷണ മുറിയിൽ നിരീക്ഷണത്തിൽ , (9.50AM- 10.15AM-കുട്ടികളുടെ ഒ.പി), 10.15 AM to 10.30AM-കാൻറീൻ) . ഇവിടെ നിന്നും വീട്ടിലേക്ക്.
ജൂലൈ 14
വീട്ടിൽ
ജൂലൈ 15
വീട്ടിൽ നിന്നുംഓട്ടോയിൽ പികെഎം ഹോസ്പിറ്റൽ . 15AM to 7.50 AM- കാഷ്വാലിറ്റയിൽ . പിന്നീട് 7.50AM t0 6.20PM- ആശുപത്രി മുറിയിൽ . പിന്നീട് ഇവിടെ നിന്നും ആംബുലൻസിൽ മൗലാന ഹോസ്പിറ്റലിലേക്ക് (6.20PM).
മൗലാന ഹോസ്പിറ്റൽ (6.50 PM to 8.10OPM- കാഷ്വാലിറ്റി), (8.10PM to 8.50PM-എംആർഐ മുറി), (8.50PM to 9.15PM-എമർജെൻസി വിഭാഗം)
ജൂലൈ 15ന് രാത്രി 9.15 മുതൽ ജൂലൈ 17ന് രാത്രി 7.37 വരെ പീഡിയാട്രിക് ഐസിയു.
ജൂലൈ 17
ജൂലൈ 17ന് രാത്രി 7.37 മുതൽ 8.20വരെ എംആർഐ മുറി.
ജൂലൈ 17ന് രാത്രി 8.20 മുതൽ ജൂലൈ 19ന് വൈകിട്ട് 5.30വരെ പീഡിയാട്രിക് ഐസിയുവിൽ.
ജൂലൈ 19ന് വൈകിട്ട് 5.30ന് മൗലാന ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക്.
Discussion about this post