ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ടുകൊണ്ടാണ് മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനം ചേരുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2047 ആകുമ്പോഴേയ്ക്കും വികസിത ഭാരതം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അടിച്ചറ കൂടിയാണ് പാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തേക്കുള്ള രാജ്യത്തിന്റെ യാത്രയ്ക്ക് ദിശനൽകുന്ന ബജറ്റാണ് ഇക്കുറി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്. വികസിത ഭാരതമെന്ന നമ്മുടെ ലക്ഷ്യത്തിനായുള്ള അടിത്തറ കൂടിയാകും ഇത്തവണത്തെ ബജറ്റ്. തിരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രത്തിനെതിരെ കുപ്രചാരണം കേന്ദ്രം കടുപ്പിച്ചിട്ടുണ്ട്. തങ്ങളുടെ തെറ്റ് മറച്ചുവയ്ക്കാനായിട്ടാണ് പാർലമെന്റിൽ ഇവർ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. ഇതിനൊന്നും ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ഓരോന്നായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ. ഈ ബജറ്റ് സെഷനിലും ചില ഉറപ്പുകൾ താൻ നിങ്ങൾക്ക് മുൻപിലേയ്ക്ക് വയ്ക്കുന്നു. അമൃത കാലത്തേയ്ക്ക് ഈ ബജറ്റ് നിർണായകം ആകും. ജനാധിപത്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തവണത്തെ ബജറ്റ് നിർണായകം ആകുമെന്നും മോദി പറഞ്ഞു.
Discussion about this post