എല്ലാ ദിവസവും പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നവരാണ് നമ്മൾ. പല്ലിന്റെ വൃത്തിയ്ക്കും വായുടെ ശുചിത്വത്തിനും വേണ്ടിയാണ് പേസ്റ്റുകളുടെ ഉപയോഗം. എന്നാൽ പേസ്റ്റുകൾ ഉപയോഗിക്കുന്നത് പല്ലിന് ദോഷം ചെയ്യുമെന്ന വാദം ഉയർത്തുന്നവരും ഉണ്ട്. എന്തിരുന്നാലും പേസ്റ്റില്ലാതെ പല്ല് തേയ്ക്കാൻ നമുക്ക് കഴിയില്ല.
പല്ല് തേയ്ക്കാൻ അധിക സമയം എടുക്കരുത് എന്നും അഞ്ച് മിനിറ്റിനുള്ളിൽ പല്ല് തേയ്പ്പ് പൂർത്തിയാക്കണം എന്നും പലരും കേട്ടുകാണും. എന്നാൽ അങ്ങിനെ പെട്ടെന്ന് പൂർത്തിയാക്കേണ്ട കാര്യമല്ല പല്ല് തേയ്പ്പ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതായത് അര മണിക്കൂർ എങ്കിലും പല്ല് തേയ്ക്കാനായി നാം സമയം എടുക്കണം.
പല്ല് തേച്ച ശേഷം ഉടൻ വായിലെ പേസ്റ്റ് കഴുകി കളയരുത് എന്നാണ് ദന്തഡോക്ടർമാർ പറയുന്നത്. പല്ല് തേച്ച് പേസ്റ്റ് തുപ്പി കളഞ്ഞ ശേഷം 20 മിനിറ്റ് നേരം വായ വെള്ളം കൊണ്ട് കഴുകാതെ വയ്ക്കണം. ഇതിന് ശേഷം മാത്രമേ വായ വെള്ളമോ മൗത്ത് വാഷോ ഉപയോഗിച്ച് കഴുകാൻ പാടുള്ളൂ.
പേസ്റ്റിലുള്ള ഫ്‌ളൂറൈഡുകൾക്ക് പല്ലിൽ പ്രവർത്തിക്കാൻ സമയം നൽകണം. എങ്കിൽ മാത്രമേ പേസ്റ്റ് ഉപയോഗം കൊണ്ട് പല്ലുകൾക്ക് കാര്യമുള്ളൂ. പേസ്റ്റിലുള്ള ഫ്‌ളൂറൈഡുകൾക്ക് പല്ലിൽ പ്രവർത്തിക്കാൻ 20 മിനിറ്റെങ്കിലും മിനിമം സമയം ആവശ്യമാണ്. അതിനാലാണ് പല്ല് തേച്ച് പേസ്റ്റ് തുപ്പിയ ശേഷം 20 മിനിറ്റ് നേരമെങ്കിലും വായ കഴുകാതെ വയ്ക്കണം എന്ന് പറയുന്നത്. പല്ല് തേച്ച ഉടനെ വായ കഴുകുമ്പോൾ ഈ ഫ്‌ളൂറൈഡുകൾക്ക് പ്രവർത്തിക്കാൻ കഴിയാതെ വരും. ഇത് പല്ലിന്റെ ആരോഗ്യത്തെയും ബാധിയ്ക്കും.
Discussion about this post