ന്യൂഡൽഹി: എല്ലാ ദിവസവും നിക്ഷേപങ്ങളെക്കുറിച്ചുള്ള നിരവധി പരസ്യങ്ങൾ ആണ് നമുക്ക് മുൻപിൽ എത്താറുള്ളത്. ചെറിയ തുക നിക്ഷേപിച്ചാൽ കോടികൾ ലാഭമുണ്ടാക്കാം എന്ന് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങൾ ആയിരിക്കും ഇവയിൽ ഭൂരിഭാഗവും. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ തപ്പി പോയാൽ നിരാശയായിരിക്കും ഫലം. ധനകാര്യസ്ഥാപനങ്ങൾ അവകാശപ്പെടുന്ന ഗുണം ഉപഭോക്താവിന് ലഭിക്കില്ല എന്നതാണ് വാസ്തവം. ഗുണങ്ങൾ വ്യക്തമായി പരിശോധിച്ച് വേണം നിക്ഷേപം നടത്താൻ.
നിക്ഷേപത്തിനായി ജനങ്ങളെ സഹായിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് കിസാൻ വികാസ് പത്ര (കെവിപി). ചെറിയ നിക്ഷേപം നടത്തി വലിയ ലാഭം നേടാൻ സഹായിക്കുന്ന പദ്ധതിയാണ് ഇത്. പോസ്റ്റ് ഓഫീസുകളിലും ചില ബാങ്കുകളിലും ഈ പദ്ധതിയിൽ നിക്ഷേപം നടത്താം.
115 മാസം അഥവാ ഒൻപത് വർഷവും ഏഴ് മാസവും ദൈർഘ്യമുള്ള പദ്ധതിയാണ് ഇത്. ഇതിൽ ആയിരം രൂപ മുതൽ നിക്ഷേപം നടത്താം. ഇത്തരത്തിൽ എത്ര വലിയ തുക വേണം എങ്കിലും ഉപഭോക്താക്കൾക്ക് നിക്ഷേപിക്കാം. നിക്ഷേപ തുകയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന പലിശ നിരക്കിലും മാറ്റം വരും. കെവിപിയിൽ നിക്ഷേപിക്കുന്നവർക്ക് ഏഴര ശതമാനത്തിലധികം പലിശയാണ് ലഭിക്കുക.
18 വയസ് തികഞ്ഞ ഏതൊരാൾക്കു കെവിപിയിൽ അംഗമാകാം. 115 മാസത്തിനുള്ളിൽ നിക്ഷേപ തുക ഇരട്ടിയായി ലഭിക്കും. 20 ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് 115 മാസം കഴിയുമ്പോൾ 40 ലക്ഷം രൂപയായിരിക്കും ലഭിക്കുക. ഈ കാലയളവിൽ പണം പിൻവലിക്കാതിരുന്നാൽ മാത്രമേ അനുകൂല്യം പൂർണമായും ലഭിക്കുകയുള്ളൂ. അതേസമയം പദ്ധതിയിൽ നിന്നും രണ്ട് വർഷം ആറ് മാസം കഴിയുമ്പോൾ പിൻമാറാനുള്ള അവസരവും നിക്ഷേപകർക്ക് ഉണ്ട്.
Discussion about this post