രോഹിത് ശർമ്മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും, അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്ന ജയ് ഷായുടെ വാക്കുകൾ. രണ്ട് ഐസിസി കിരീടങ്ങളിലേക്ക് ഇന്ത്യയെ നയിച്ച രോഹിത്തിനെ താൻ എന്നും ‘ക്യാപ്റ്റൻ’ എന്ന് മാത്രമേ വിളിക്കൂ എന്ന് അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു. ഐസിസി ചെയർമാൻ ജയ് ഷാ അടുത്തിടെ നടന്ന ‘യുണൈറ്റഡ് ഇൻ ട്രയംഫ്’ (United in Triumph) എന്ന ചടങ്ങിൽ വെച്ച് ആണ് ഈ പ്രസ്താവന നടത്തിയത്.
“നമ്മുടെ ക്യാപ്റ്റൻ ഇവിടെ ഇരിപ്പുണ്ട്. ഞാൻ അദ്ദേഹത്തെ ക്യാപ്റ്റൻ എന്ന് മാത്രമേ വിളിക്കൂ, കാരണം തുടർച്ചയായി രണ്ട് ഐസിസി ട്രോഫികളിലേക്കാണ് അദ്ദേഹം ഈ ടീമിനെ നയിച്ചത്.” 2023 ഏകദിന ലോകകപ്പിൽ തുടർച്ചയായി പത്ത് മത്സരങ്ങൾ ജയിച്ചിട്ടും ഫൈനലിൽ കിരീടം നേടാൻ കഴിഞ്ഞില്ല. “അന്ന് നമ്മൾ ഹൃദയങ്ങൾ കീഴടക്കിയെങ്കിലും ട്രോഫി നേടാനായില്ല” എന്ന് ഷാ അനുസ്മരിച്ചു.
2024 ഫെബ്രുവരിയിൽ രാജ്കോട്ടിൽ വെച്ച് താൻ രോഹിതിനെ കണ്ടപ്പോൾ പറഞ്ഞ വാക്കും ഷാ ഓർത്തു “അടുത്ത ലോകകപ്പിൽ( ടി 20 ) നമ്മൾ ഹൃദയങ്ങൾ മാത്രമല്ല, കപ്പും ഉയർത്തുമെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നു. അത് രോഹിത്തിന്റെ നേതൃത്വത്തിൽ സാധ്യമായി”. 2024 ടി20 ലോകകപ്പും 2025 ചാമ്പ്യൻസ് ട്രോഫിയും രോഹിത് ശർമ്മയുടെ നായകത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയതിനെ അദ്ദേഹം അഭിനന്ദിച്ചു.
ഔദ്യോഗികമായി നായകസ്ഥാനം കൈമാറിയെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ കാലഘട്ടങ്ങളിലൊന്ന് രോഹിത്തിന്റേതായിരുന്നു എന്ന് ജയ് ഷാ അടിവരയിട്ടു പറയുന്നു. ഈ വാക്കുകൾ കേൾക്കുമ്പോൾ സദസ്സിലുണ്ടായിരുന്ന രോഹിത്തിന്റെ മുഖത്തെ ചിരിയും സന്തോഷവും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായിരുന്നു.
Jay Shah 🗣️: “our captain Rohit Sharma is sitting here. I am still calling you captain because under you, we won two ICC trophies”.
Jay Shah is grateful to Rohit Sharma for ending the drought of ICC trophies for India 🥹🇮🇳pic.twitter.com/7xjVZdjkwQ
— Kusha Sharma (@Kushacritic) January 8, 2026













Discussion about this post