സുരേഷ് റെയ്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം സീസണില്‍ ഗുജറാത്ത് ലയണിനെ നയിക്കും. രാജ്ക്കോട്ട് ഫ്രാഞ്ചസിയുടെ പുതിയ ടീമായ ഗുജറാത്ത് ലയണിനെ നയിക്കുന്നത് റെയ്നയായിരിക്കുമെന്ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപിച്ചത്. ഓസ്ട്രേലിയയുടെ ബ്രാഡ് ഹോഡ്ജായിരിക്കും ടീമിന്റെ പരിശീലകന്.
2015ല്‍ നടന്ന ഐ.പി.എല്‍ ലേലത്തില്‍ 2 വര്‍ഷത്തേക്ക് രാജ്ക്കോട്ട് ഫ്രാഞ്ചസിയെ ഇന്‍ഡെക്സ് ടെക്നോളജി സ്വന്തമാക്കുകയായിരുന്നു. റെയ്നയെ കൂടാതെ രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മെക്കല്ലം, ജയിംസ് ഫോള്ക്നര്, ഡ്വയ്ന്‍ ബ്രാവോ തുടങ്ങിയവരേയും ടീം സ്വന്തമാക്കിയിട്ടുണ്ട്.
നേരത്തെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെ താരമായിരുന്നു റെയ്ന. ഐ.പി.എല്‍ സീസണ് ഒമ്പതിലെ മത്സരങ്ങള്‍ ഏപ്രില്‍ എട്ട് മുതല്‍ മെയ് 24 വരെയാണ് നടക്കുക.
Discussion about this post