ന്യൂഡൽഹി: ഇന്ന് (ജൂലൈ 23) രാവിലെ 11 മണിക്ക് നടക്കാൻ പോകുന്ന പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിൽ തുടർച്ചയായി ഏഴാം തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ. തുടർച്ചയായി ഏഴ് ബജറ്റ് പ്രസംഗങ്ങൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന റെക്കോർഡും ഇതോടു കൂടി നിർമലാ സീതാരാമന്റെ പേരിലാകും . 1959-64 കാലയളവിൽ ധനമന്ത്രിയെന്ന നിലയിൽ തുടർച്ചയായി ആറ് ബജറ്റുകൾ എന്ന മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാണ് അവർ മറികടക്കാൻ പോകുന്നത്.
2024-25 ലെ കേന്ദ്ര ബജറ്റ് എല്ലാ വിഭാഗങ്ങളിലെയും നികുതിദായകർക്ക് പ്രയോജനം ചെയ്യുന്നതിനും ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും ആദായനികുതി ഘടന പരിഷ്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . ധനമന്ത്രിയുടെ പ്രസംഗം 2024 ജൂലൈ 23 ന് രാവിലെ 11 മണിക്ക് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
കേന്ദ്ര ബജറ്റിന് ഒരു ദിവസം മുമ്പ് , ജൂലൈ 22 ന് 2024 വർഷത്തെ സാമ്പത്തിക സർവേ രേഖ സഭയിൽ അവതരിപ്പിച്ചതോടെയാണ് പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. ഇന്ന് തുടങ്ങുന്ന സെഷൻ 22 ദിവസങ്ങളിലായി 16 സിറ്റിംഗുകൾ ഉണ്ടായിരിക്കും, തുടർന്ന് ഓഗസ്റ്റ് 12 ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
Discussion about this post