ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കോളടിച്ച് ബിഹാറും ആന്ധ്രാപ്രദേശും. ഇരു സംസ്ഥാനങ്ങൾക്കുമായി പ്രത്യേക പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. പുതിയ വിമാനത്താവളങ്ങൾ ഉൾപ്പെടെയാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്.
ആന്ധ്രയിലെ കർഷകർക്കായി ധനസഹായം നൽകും. ഹൈദരാബാദിൽ നിന്നും ബംഗളൂരുവിലേക്ക് വ്യവസായ ഇടനാഴി നിർമ്മിയ്ക്കും. സംസ്ഥാനത്തിനായി പ്രത്യേക ധന സഹായം നൽകും. 15,000 കോടി രൂപയുടെ സഹായം ആണ് ആന്ധ്രയ്ക്കായി നൽകുകയെന്നും ധനമന്ത്രി പറഞ്ഞു.
ബിഹാറിന്റെ ഹൈവേ വികസനത്തിനായി 26,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. സംസ്ഥാനത്ത് പുതിയ വിമാനത്താവളങ്ങളും റോഡുകളും നിർമ്മിയ്ക്കും. പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിയ്ക്കും.
Discussion about this post