ബംഗളൂരു: ദേശീയ ഗാനത്തെ അപമാനിച്ച് ഇസ്ലാമിക വിശ്വാസികൾ ആയ ദമ്പതികൾ. മൈസൂരുവിൽ ആണ് സംഭവം. ദേശീയ ഗാനത്തെ ഇവർ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധം ആണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സിനിമാ തിയറ്ററിനുള്ളിൽ വച്ചായിരുന്നു ഇവർ ദേശീയ ഗാനത്തെ അപമാനിച്ചത്. ബിഎം ഹാബിറ്റ് മാളിലെ സിനിമാ തിയറ്ററിൽ കഴിഞ്ഞ ദിവസം വൈകീട്ട് സിനിമ കാണാൻ എത്തിയതായിരുന്നു ദമ്പതികൾ. സിനിമ ആരംഭിക്കുന്നതിന് മുന്നോടിയായി തിയറ്ററിൽ ദേശീയ ഗാനം പ്ലേ ചെയ്തു. ദേശീയ ഗാനം പാടുമ്പോൾ
ബാക്കി എല്ലാവരും എഴുന്നേറ്റ് നിന്നെങ്കിലും ഇവർ മാത്രം സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു.
ഇവർക്ക് സമീപം ഉണ്ടായിരുന്നവർ ദമ്പതികളോട് എഴുന്നേറ്റ് നിൽക്കാൻ നിർദ്ദേശിച്ചു. എന്നാൽ അവർ സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു. ഇത് കണ്ട മറ്റുള്ളവർ ഇവരോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ദമ്പതികൾ അവരോട് കയർക്കുകയായിരുന്നു. ഇതേ തുടർന്ന് തിയറ്ററിനുള്ളിൽ തർക്കം ആയി. തിയറ്ററിലെ ജീവനക്കാർ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
സംഭവം സമയം അവിടെയുണ്ടായിരുന്നവർ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ഇത് ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെയായിരുന്നു സംഭവത്തെക്കുറിച്ച് പുറത്ത് അറിഞ്ഞത്. ഇതോടെ ഇവർക്കെതിരെ വ്യാപക വിമർശനം ഉയരുകയായിരുന്നു. ദേശീയ ഗാനത്തെ അപമാനിച്ചതിന് ഇവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ആളുകളുടെ ആവശ്യം.
Discussion about this post