ന്യൂഡൽഹി: ആഗോള മെഡിക്കൽ എൻട്രൻസായ നീറ്റിൽ പുന:പരീക്ഷ നടത്തേണ്ടെന്ന് സുപ്രീംകോടതി. ചോദ്യപേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ ലഭിച്ച ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായ ഉത്തരവ്. ചോദ്യപേപ്പർ വ്യാപകമായി ചോർന്നുവെന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. നേരത്തെ ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെ കേന്ദ്രസർക്കാർ പുന:പരീക്ഷയുടെ തിയതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പുന:പരീക്ഷയുടെ ആവശ്യം ഇല്ലെന്ന് കോടതി വ്യക്തമാക്കിയത്.
ഹർജിയിൽ പരീക്ഷ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് വിശദാംശങ്ങൾ നൽകാൻ സുപ്രീംകോടതി അറിയിച്ചിരുന്നു. ഇത് പ്രകാരം നൽകിയ റിപ്പോർട്ട് പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഈ വർഷം മെയ് അഞ്ചിനായിരുന്നു നീറ്റ് പരീക്ഷ നടത്തിയത്. പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു ചോദ്യപേപ്പർ ചോർന്ന വാർത്തകൾ പുറത്തുവന്നത്. ബിഹാറിലെ പറ്റ്‌ന, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ആയിരുന്നു ചോദ്യ പേപ്പർ ചോർന്നത്.
Discussion about this post