ആരോഗ്യസ്ഥിതിയെ കുറിച്ച് എന്നും നമുക്ക് ആശങ്കയാണല്ലേ… എങ്ങനെയാണ് നമ്മുടെ ശരീരത്തിന്റെ അവസ്ഥ, എന്താണ് നമ്മുടെ ശേഷി എന്നിവയെല്ലാം നമ്മുടെ സംശയങ്ങളാണ്..ഭാരം പൊക്കാനുള്ള ശേഷി, ചില വ്യായാമങ്ങൾ കൃത്യമായി ചെയ്യാനുള്ള കഴിവ് എന്നിവയെല്ലാം നമ്മുടെ കരുത്തിന്റെ പ്രതിഫലനങ്ങളാണ്.
വീട്ടിലിരുന്ന് നമുക്ക് ഒന്ന് ഫിറ്റ്‌നസ് അളന്നാലോ?
ഡെഡ് ഹാങ്ങ് ടെസ്റ്റ്
കമ്പിയോ ബലമുള്ള മരക്കൊമ്പോ കണ്ടു പിടിച്ച് അതിൽ ബലമായി പിടിച്ച് കാൽ നിലത്ത് നിന്നുയർന്ന് നിൽക്കുന്ന രീതിയിൽ തൂങ്ങികിടക്കുക. എത്ര നേരം ഇത്തരത്തിൽ തൂങ്ങി കിടക്കാനാകും എന്നത് ശക്തി വെളിപ്പെടുത്തും. 30 സെക്കൻഡിന് താഴെയാണ് തൂങ്ങി കിടക്കാൻ സാധിക്കുന്നതെങ്കിൽ ആരോഗ്യം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് അർത്ഥം. 30 മുതൽ 60 സെക്കൻഡ് തുങ്ങി കിടക്കാൻ സാധിച്ചാൽ മിതമായ തോതിലുള്ള കരുത്തുണ്ടെന്ന് കരുതാം. 60 സെക്കൻഡിന് മുകളിൽ തൂങ്ങി കിടക്കാൻ സാധിച്ചാൽ മികച്ച ഫിറ്റ്‌നസ് ഉണ്ടെന്ന് മനസ്സിലാക്കാം. സ്ത്രീകളുടെ കാര്യത്തിൽ ഇത് യഥാക്രമം 20 സെക്കൻഡും 40 സെക്കൻഡും 60 സെക്കൻഡുമാണ്
കൂപ്പർ ടെസ്റ്റ്
ഹൃദയാരോഗ്യവും സഹനശക്തിയുമെല്ലാം അളക്കാനുള്ള പരിശോധനയാണ് കൂപ്പർ ടെസ്റ്റ്. ഇതിനായി സമതലപ്പാർന്ന ഒരു സ്ഥലത്ത് 12 മിനിറ്റ് ഓടുകയോ വേഗത്തിൽ നടക്കുകയോ ചെയ്യുക. ഒരു സ്മാർട്ട് വാച്ചോ മറ്റോ ഉപയോഗിച്ച് 12 മിനിറ്റ് കൊണ്ട് താണ്ടിയ ദൂരം അളക്കുക. ഇതിനെ 35.97 കൊണ്ട് ഗുണിച്ച ശേഷം കിട്ടുന്ന സംഖ്യയിൽ നിന്ന് 11.29 കുറയ്ക്കുക. ഇതിൽ നിന്ന് നിങ്ങളുടെ വിഒ2 സ്‌കോർ കിട്ടും. കഠിനമായ വ്യായാമത്തിന്റെ സമയത്ത് ഒരു വ്യക്തിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഓക്‌സിജന്റെ പരമാവധി നിരക്കാണ് വിഒ2 സ്‌കോർ. ഇത് എത്ര കൂടുതലോ അത്രയും നല്ലത്.
Discussion about this post