കോഴിക്കോട്:കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വന്ന ബസിൽ ആണ് കടത്ത്.എണ്‍പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്.
ഇന്നലെയാണ് സംഭവം. ബസിലുണ്ടായിരുന്ന ബാഗിനകത്താണ് സിഗരറ്റ് കണ്ടെത്തിയത്. ഈ ബാഗ് ആരുടേതാണെന്ന് വ്യക്തമല്ല. സിഗരറ്റിനെ കുറിച്ച് അറിയില്ലെന്നാണ് കണ്ടക്ടർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എങ്കിലും ബസിൽ നിയമ വിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തി നടപടിയെടുക്കേണ്ടത് കണ്ടക്ടറാണെന്ന നിലപാടിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം.
കണ്ടെക്ടര്‍ക്കെതിരെ വിജിലന്‍സ് ഇൻസ്‌പെക്ടർ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ശുപാര്‍ശ നല്‍കി.
Discussion about this post