തെന്നിന്ത്യയിലെ സൂപ്പർ താരമാണ് മീര ചോപ്ര. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയുടെയും പരിനീതി ചോപ്രയുടെയും കസിനാണിവർ. തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷാ സിനിമകളിൽ നിറസാന്നിദ്ധ്യമായിരുന്ന താരം ഇപ്പോൾ വിവാഹശേഷം അഭിനയജീവിതത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. 2005ൽ എസ് ജെ സൂര്യയ്‌ക്കൊപ്പം അഭിനയിച്ച അൻബേ ആരുയിരേ എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ തമിഴ് അരങ്ങേറ്റം . അവളുടെ രണ്ടാമത്തെ ചിത്രം പവൻ കല്യാൺ നായകനായ തെലുങ്ക് ഭാഷാ ചിത്രമായ ബംഗാരമായിരുന്നു.
ഗ്ലാമർ വേഷങ്ങളിലും അഭിനയിക്കാൻ മടി കാണിക്കാതിരുന്ന താരം ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ വച്ച നിബന്ധന ഇപ്പോൾ വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രശാന്ത് നായകനായ 2006ൽ പുറത്തിറങ്ങിയ ‘ജാംബവാൻ’ എന്ന ചിത്രത്തിൽ സംവിധായകൻ എ.എം നന്ദകുമാർ ആണ് സംഭവം വെളിപ്പെടുത്തിയത്.
നായിക കൂട്ടുകാരുമൊത്ത് കുളിക്കുന്ന രംഗം കുറ്റാലത്ത് വച്ച് ഷൂട്ട് ചെയ്യാൻ സംവിധായകൻ തീരുമാനിച്ചു. കുറ്റാലത്തെ അരുവിയിൽ എത്തിയെങ്കിലും മീരാ ചോപ്ര വെള്ളത്തിലിറങ്ങാൻ കൂട്ടാക്കിയില്ല. അരുവിയിൽ വെള്ളം കുറവെങ്കിൽ വെള്ളം നിറയ്ക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തയ്യാറായി. എന്നാൽ ഈ വെള്ളത്തിൽ കുളിക്കില്ല എന്ന് നടി തറപ്പിച്ച് പറഞ്ഞു.അരുവിയിലെ വെള്ളത്തിന് പകരം മിനറൽ വാട്ടർ നിറയ്ക്കാനും അതിൽ കുളിക്കാമെന്നും നടി പറഞ്ഞു. എന്നാൽ 12,000 ലിറ്റർ വെള്ളം നിറയുന്ന ടാങ്കിൽ മിനറൽ വാട്ടർ നിറയ്ക്കുന്ന കാര്യം പറ്റില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് തീർത്തുപറഞ്ഞു. ഇതോടെ നടി ദേഷ്യപ്പെട്ട് ഷൂട്ടിംഗ് നിർത്തി സ്ഥലംവിട്ടു. പിന്നെ അനുനയിപ്പിച്ച് അരുവിയിൽ തന്നെ അഭിനയിപ്പിക്കുകയായിരുന്നുവത്രേ…
Discussion about this post