തൃശ്ശൂർ : ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പ്രതി ചാടിപ്പോയി. തൃശ്ശൂരിലാണ് സംഭവം. വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന വിദേശ പൗരൻ ആണ് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ചാടിപ്പോയത്. അയ്യന്തോളിലെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആയിരുന്നു പ്രതി ചാടിപ്പോയത്.
2021ൽ കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്ത ശ്രീലങ്കൻ സ്വദേശിയായ അജിത് കിഷൻ പെരേര ആണ് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ശ്രീലങ്കൻ സ്വദേശിയായ ഇയാൾ മയക്കുമരുന്ന് കടത്തുകയും കൈവശം സൂക്ഷിക്കുകയും ചെയ്ത കേസിലാണ് ജയിലിൽ കഴിഞ്ഞിരുന്നത്.
രക്ഷപ്പെടുമ്പോൾ വെളുത്ത ടീഷർട്ട് ആയിരുന്നു ഇയാൾ ധരിച്ചിരുന്നത് എന്നും താടി ഇല്ലായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post