വാഷിംഗ്‌ടൺ; ചൈനയുമായി പാകിസ്താൻ കൂടുതൽ അടുക്കുന്നത് തടയാൻ ഇസ്ലാമാബാദിന് 100 മില്യൺ ഡോളർ ധനസഹായം നൽകാനൊരുങ്ങി അമേരിക്ക.
ഈ ഭീമമായ തുക ഇസ്ലാമാബാദിലെ “ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും തീവ്രവാദത്തിനെതിരെ പോരാടുന്നതിനും രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനും” സഹായിക്കുമെന്ന് യുഎസ് സ്റ്റേറ്റ് അസിസ്റ്റൻ്റ് സെക്രട്ടറി ഡൊണാൾഡ് ലു പറഞ്ഞു.
പാകിസ്താൻ ബീജിംഗിനെ കൂടുതൽ ആശ്രയിക്കുന്നത് തടയാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ലു കൂട്ടിച്ചേർത്തു.
“നിക്ഷേപത്തിൻ്റെ കാര്യത്തിൽ ചൈന കഴിഞ്ഞു പോയ കഥയാണ് ; നമ്മളാണ് ഭാവി” ലു പറഞ്ഞു.
2023-ലെ യുഎസ് ഏജൻസികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 70.3 ബില്യൺ ഡോളറിൻ്റെ പോർട്ട്‌ഫോളിയോയുമായി ലോകമെമ്പാടുമുള്ള ചൈനീസ് വികസന ധനസഹായം സ്വീകരിക്കുന്നതിൽ മൂന്നാം സ്ഥാനത്താണ് പാകിസ്താൻ.
Discussion about this post