എറണാകുളം: മൂവാറ്റുപുഴയിൽ ദൈവികനെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ജോസഫ് കുഴികണ്ണയിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. പുലർച്ചെ അഞ്ച് മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പാചകപ്പുരയോട് ചേർന്നുള്ള കെട്ടിടത്തിൽ ആണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പാചകത്തിന് എത്തിയ ജീവനക്കാരൻ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്റർ മോർച്ചറിയിൽ ആണ് മൃതദേഹം ഉള്ളത്.
Discussion about this post