ടെലഗ്രാം ഉപയോക്താക്കൾക്ക് മുട്ടൻ പണി നൽകിക്കൊണ്ട് എവിൾ വീഡിയോകൾ വ്യാപകമാ പ്രചരിക്കുക ആണ്. ഈ വീഡിയോകൾ തുറന്നാൽ നിങ്ങളുടെ ഫോണിലെ മുഴുവൻ ഡാറ്റയും ചോർത്തപ്പെടുന്നതായിരിക്കും. ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകൾ വഴിയാണ് എവിൾ വീഡിയോകൾ പ്രചരിക്കുന്നത്.
ടെലഗ്രാം ആപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പേഴ്സണൽ മെസ്സേജ് ആയോ ഗ്രൂപ്പുകളിലോ വരുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ വഴിയാണ് ഈ മാൽവെയർ പ്രചരിപ്പിക്കുന്നത്.
വീഡിയോ ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ഫോൺ പ്ലേ ലിസ്റ്റിൽ ഈ വീഡിയോ കാണാൻ ആകില്ല എന്നുള്ളതും എവിൾ വീഡിയോകളുടെ പ്രത്യേകതയാണ്. ടെലഗ്രാമിൽ ഈ വീഡിയോ ഓപ്പൺ ചെയ്യാൻ ശ്രമിച്ചാൽ ടെലഗ്രാം ആപ്പിന് ഈ വീഡിയോ ഓപ്പൺ ചെയ്യാൻ ആകില്ലെന്നും എക്സ്റ്റേണൽ പ്ലെയർ വഴി ഓപ്പൺ ചെയ്യുക എന്നുമായിരിക്കും ലഭിക്കുന്ന മെസ്സേജ്. ഈ അറിയിപ്പിൽ ക്ലിക്ക് ചെയ്താൽ ഈ മാൽവെയർ സ്വാഭാവികമായി നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും മുഴുവൻ ഡാറ്റയും ചോർത്തുകയും ചെയ്യും. ടെലഗ്രാമിന്റെ 10.14.4 വരെയുള്ള ആന്‍ഡ്രോയിഡ് പതിപ്പുകളെയാണ് ഈ മാൽവെയർ പ്രശ്നം ബാധിച്ചിട്ടുള്ളത്. 10.14.5 അപ്ഡേറ്റില്‍ ഇത് പരിഹരിക്കപ്പെട്ടതായാണ് ടെലഗ്രാം വ്യക്തമാക്കുന്നത്.
Discussion about this post