ബെർലിൻ: നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്ലൂ മസ്ജിദ് അടച്ച് പൂട്ടി ജർമ്മനി. മസ്ജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഷിയാ മുസ്ലീം ഓർഗനൈസേഷനെ നിരോധിച്ചു. രാജ്യത്ത് പൊളിറ്റിക്കൽ ഇസ്ലാമിസം ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്ലൂ മസ്ജിദ് അടച്ചുപൂട്ടിയത്.
ജർമ്മൻ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഹാംബർഗിലാണ് ബ്ലൂ മോസ്‌കോ ഉള്ളത്. പൊളിറ്റിക്കിൽ ഇസ്ലാമിസം തടയുന്നതിന്റെ ഭാഗമായി ഇവിടെയുൾപ്പെടെ 52 ഇടങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്ജിദ് അടച്ചു പൂട്ടിയത്. കനത്ത സുരക്ഷയിൽ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മസ്ജിദിലും പരിസരങ്ങളിലും വൻ പോലീസ് വിന്യാസം ആണ് ഉള്ളത്. ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിച്ച് എന്നിവിടങ്ങളിലെ മസ്ജിദുകളിലും പരിശോധന നടന്നിരുന്നു.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണ് ഇസ്ലാമിക തത്വങ്ങൾ എന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ പറഞ്ഞു. തങ്ങൾ ഒരു മതത്തിനും എതിരല്ല. എന്നാൽ ഇസ്ലാമിക മതംത്തിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തെ മാറ്റാൻ അനുവദിക്കില്ല. മതത്തിന്റെ മൂല്യങ്ങൾ പിന്തുടർന്ന് ഏത് വ്യക്തിയ്ക്കും രാജ്യത്ത് ജീവിക്കാമെന്നും നാൻസി കൂട്ടിച്ചേർത്തു.
ഇസ്ലാമിക സംഘടന തീവ്ര ചിന്തകൾ രാജ്യത്ത് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ കഴിയില്ല. അതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധനം ലംഘിച്ച് പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കും എന്നും നാൻസി പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊളിറ്റിക്കൽ ഇസ്ലാമിസം തടയുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ജർമ്മൻ ഭരണകൂടം. ഇതിന്റെ തുടർച്ചയായിട്ടാണ് ബ്ലൂ മസ്ജിദ് അടച്ച് പൂട്ടിയത്.
Discussion about this post