തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പാർട്ടിക്ക് വിരുദ്ധമായി സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന് കെ.പി.സി.സി യോഗത്തിൽ നേതാക്കളുടെ രൂക്ഷവിമർശനം. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളിൽ പ്രതിപക്ഷനേതാവ് നടത്തുന്ന ഇടപെടലുകൾക്കെതിരെയാണ് വിമർശനം.
ഇന്നലെ വൈകിട്ട് ആറിന് ഓൺലൈനായി ചേർന്ന അടിയന്തര നേതൃയോഗത്തിലായിരുന്നു വി ഡി സതീശനെതിരായ വിമർശനം. പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണൽ സ്റ്റാഫംഗം അഡ്മിനായി, വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും അതിലൂടെ മറ്റ് അംഗങ്ങൾക്ക് നിർദ്ദേശങ്ങളും സർക്കുലറും കൈമാറുന്നു എന്നും . ഇത് സമാന്തര പ്രവർത്തനമാണ് എന്നും ചൂണ്ടി കാട്ടിയായിരിന്നു പ്രതിപക്ഷ നേതാവിനെതിരെ മറ്റ് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നത്.
വയനാട്ടിലെ നേതൃ യോഗത്തിലെ വിവരങ്ങളും വിമർശനങ്ങളും മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി വാർത്തയാക്കിയത് സതീശനാണ്. . ഇത്തരം പ്രവർത്തനങ്ങൾ അപക്വമാണെന്നും വിമർശനമുയർന്നു.തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി അയച്ച സർക്കുലറിന് പുറമേ പ്രതിപക്ഷനേതാവ് ചില നിർദ്ദേശങ്ങൾ തങ്ങളെ അറിയിക്കാതെ ഡി.സി.സികൾക്ക് കൈമാറിയെന്ന് കാട്ടി ജനറൽ സെക്രട്ടറിമാരിൽ ചിലർ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹികൾക്ക് പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഭാരവാഹിയോഗം ഓൺലൈനായി വിളിച്ചു ചേർത്തത്.
Discussion about this post