സഹപ്രവർത്തകൻ തട്ടിവിളിച്ചപ്പോൾ തന്റെ ഡിസ്‌കിന് ഗുരുതരമായി പരിക്ക് പറ്റിയെന്ന ആരോപണവുമായി യുവതി രംഗത്ത്. ചൈനയിൽ നിന്നുള്ള യുവതിയാണ് വിചിത്ര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് നഷ്ടപരിഹാരമായി 46 ലക്ഷം രൂപ നൽകണമെന്നാണ് യുവതിയുടെ ആവശ്യം. പരാതിയുമായി യുവതി കോടതിയെ സമീപിച്ചു.
2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഹാങ്ഷൗ മെട്രോ സ്‌റ്റേഷനിൽ സെക്യൂരിറ്റി ഗാർഡാണ് യുവതി. ഉച്ചഭക്ഷണത്തിന് ശേഷം മയങ്ങുന്നതിനിടെ സഹപ്രവർത്തകൻ തന്റെ ഷോൾഡറിൽ ശക്തമായി തട്ടുകയായിരുന്നു. പെട്ടെന്ന് തനിക്ക് ശരീരം മുഴുവൻ വൈദ്യുതാഘാതമേറ്റത് പോലെ വിറയൽ അനുഭവപ്പെട്ടു. പിന്നീട് തന്റെ കൈ മുതൽ കഴുത്ത് വരെ മരവിപ്പ് പോലെ അനുഭവപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു.
തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിലാണ് നട്ടെല്ലിന്റെ ഡിസ്‌കിന് തകരാറുണ്ടെന്ന് കണ്ടെത്തിയത്. സഹപ്രവർത്തകൻ കുങ്ഫു പരിശീലകൻ കൂടിയാണ്. ഇയാളുടെ ശക്തമായ പ്രഹരമേറ്റതാണ് ഇതിന് കാരണമെന്നും യുവതി ആരോപിക്കുന്നു. പരിക്കിനെ തുടർന്ന് യുവതിയ്ക്ക് ഒരു വർഷമായി ജോലി ചെയ്യാൻ സാധിച്ചില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.











Discussion about this post