നാളെയ്ക്കുള്ള കരുതലാണ് സമ്പാദ്യങ്ങൾ. ചെറിയ വരുമാനമുള്ളവർക്ക് പോലും അൽപ്പം മിച്ചം വച്ച് നാളെയ്ക്കുള്ള കരുതലുണ്ടാക്കാം
നാഷണല്‍ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ്
ആയിരം രൂപ മുതല്‍ തുടങ്ങാവുന്ന നിക്ഷേപമാണിത്. നൂറിന്റെ ഗുണിതങ്ങളായി 1,000 രൂപയ്ക്ക് മുകളില്‍ എത്ര വേണമെങ്കിലും നിക്ഷേപിക്കാം. നിക്ഷേപത്തിന്റെ കാലാവധി അനുസരിച്ചാണ് പലിശ കണക്കാക്കുന്നത്. ഒരു വര്‍ഷ നിക്ഷേപത്തിന് 6.9 ശതമാനം, രണ്ട് വര്‍ഷത്തേക്ക് 7 ശതമാനം, മൂന്ന് വര്‍ഷത്തേക്ക് 7.1 ശതമാനം, അഞ്ച് വര്‍ഷത്തേക്ക് 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
പരമാവധി നിക്ഷേപം കൂടാതെ കുറഞ്ഞത് 500 രൂപ ഉപയോഗിച്ച് ഈ സ്കീമിൽ അക്കൗണ്ട് തുറക്കാം. 10-നും മാസാവസാനത്തിനും ഇടയിലുള്ള മിനിമം ബാലൻസിറെ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്.
നാഷ്ണൽ സേവിംഗ് മന്ത്ലി ഇൻകം അക്കൗണ്ട്
ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയ്ക്ക് നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട് തുറക്കാം, പരമാവധി നിക്ഷേപ പരിധി സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷവും ജോയിന്റെ അക്കൗണ്ടിൽ 15 ലക്ഷവുമാണ്.
5 വര്‍ഷ റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം
നൂറു രൂപ മുതല്‍ നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. അതിനു മുകളില്‍ 10ന്റെ ഗുണിതങ്ങളായി പരിധികളില്ലാതെ നിക്ഷേപിക്കാം. റിക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത് 6.7 ശതമാനം വാര്‍ഷിക പലിശയാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം
മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പദ്ധതിയാണിത്. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് പദ്ധതി ആരംഭിക്കാം. പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാണ്. 8.2 ശതമാനം പലിശ ലഭിക്കും. സ്‌മോള്‍ സേവിംഗ്‌സ് സ്‌കീമുകളില്‍ ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണിത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ദീർഘകാല അടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ 500 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ ആളുകൾക്ക് നിക്ഷേപിക്കാൻ സാധിക്കും. ഇത് തവണകളായും ഒന്നിച്ചും ഒരു സാമ്പത്തിക വർഷത്തിയ നിക്ഷേപിക്കാവുന്നതാണ്. 15 വർഷമമാണ് ലോക്ക് ഇൻ കാലയളവ്.
നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
എൻഎസ്‌സിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പരമാവധി പരിധിയില്ലാത്ത 100 ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.
കിസാൻ വികാസ് പത്ര
നിങ്ങളുടെ നിക്ഷേപത്തിന് ഇരട്ടി റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര. 1000 രൂപയാണ് കെവിപിയിലും കുറഞ്ഞ നിക്ഷേപ പരിധി. അതേസമയം ഉയർന്ന നിക്ഷേപ പരിധിയില്ലാതെ 100ന്റെ ഗുണതങ്ങളായി എത്ര രൂപ വേണമെങ്കിലും അടയ്ക്കാം.
മഹിളാ സമ്മാന് സേവിംഗ്‌സ് സർട്ടിഫിക്കറ്റ്
വനിതകള്‍ക്കായുള്ള പ്രത്യേക സമ്പാദ്യപദ്ധതിയാണിത്. 1,000 രൂപ മുതല്‍ നിക്ഷേപിക്കാം. തുടര്‍ന്ന് 100ന്റെ ഗുണിതങ്ങളായി രണ്ട് ലക്ഷം രൂപ വരെ പരമാവധി നിക്ഷേപിക്കാം. ഒറ്റ അക്കൗണ്ടില്‍ നിക്ഷേപിച്ചാലും ഒന്നിലധികം അക്കൗണ്ടിലായി നിക്ഷേപിച്ചാലും പരമാവധി തുക രണ്ട് ലക്ഷം രൂപ കവിയാന്‍ പാടില്ല. ഒരു അക്കൗണ്ട് തുടങ്ങി മൂന്ന് മാസത്തിനു ശേഷമേ അടുത്ത അക്കൗണ്ട് തുറക്കാവൂ എന്ന നിബന്ധനയുമുണ്ട്. പദ്ധതിക്ക് ലഭിക്കുന്ന വാര്‍ഷിക പലിശ 7.5 ശതമാനമാണ്.
സുകന്യ സമൃദ്ധി അക്കൗണ്ട്
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ആരംഭിച്ച പദ്ധതിയാണിത്. പെണ്‍കുട്ടിയ്ക്ക് 10 വയസ് തികയുന്നത് വരെയാണ് അക്കൗണ്ട് തുറക്കാനാകുക. ഏറ്റവും കുറഞ്ഞത് 250 രൂപയാണ് നിക്ഷേപം. പരമാവധി 1.5 ലക്ഷം രൂപ വരെ ഒരു സാമ്പത്തിക വര്‍ഷം ഒറ്റത്തവണയായോ തവണകളായോ നിക്ഷേപിക്കാം. നിലവില്‍ ഈ പദ്ധതിക്ക് ലഭിക്കുന്ന വാര്‍ഷിക പലിശ 8.2 ശതമാനമാണ്.
Discussion about this post