ന്യൂഡൽഹി : കേരളത്തിൽ കോൺഗ്രസിലെ കൂടോത്ര വിവാദം പുകയുന്നതിനിടയിൽ കേന്ദ്രത്തിൽ അന്ധവിശ്വാസത്തിനെതിരെ സ്വകാര്യബില്ലുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി ബെന്നി ബഹനാൻ. യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കണം എന്നും എംപിയുടെ ബില്ലിൽ ആവശ്യമുണ്ട്. ലോക്സഭയിൽ ബിൽ അവതരിപ്പിക്കാൻ ബെന്നി ബഹനാൻ എംപി അനുമതി തേടിയിട്ടുണ്ട്.
സമൂഹത്തിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരായി യുക്തിചിന്ത പ്രോത്സാഹിപ്പിക്കണം എന്നാണ് ബിൽ മുന്നോട്ടുവയ്ക്കുന്ന ആശയം. വിമർശനാർമക ചിന്ത, തെളിവുകളെ അടിസ്ഥാനപ്പെടുത്തി തീരുമാനമെടുക്കൽ എന്നിവ പ്രോത്സാഹിപ്പിക്കണം എന്നും ബിൽ പറയുന്നു. യുക്തി ചിന്തയിൽ ഊന്നിയ ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ബിൽ ലക്ഷ്യമിടുന്നത് എന്നാണ് ബെന്നി ബഹനാൻ എംപി വ്യക്തമാക്കുന്നത്.
ഓട്ടിസം ബാധിതരുടെ സംരക്ഷണത്തിനായുള്ള മറ്റൊരു സ്വകാര്യ ബില്ലിനും ബെന്നി ബഹനാൻ എംപി അനുമതി തേടിയിട്ടുണ്ട്. രണ്ട് ബില്ലുകളും അവതരിപ്പിക്കുന്നതിന് അവതരണാനുമതി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളിലെ ലോട്ട് അനുസരിച്ച് ആയിരിക്കും ഈ ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിക്കുക.
Discussion about this post