ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ നീതി ആയോഗ് യോഗം ഇന്ന് നടക്കും. ഇൻഡി സഖ്യം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും യോഗം ബഹിഷ്‌ക്കരിക്കും. ബജറ്റിൽ അവഗണനയുണ്ടെന്ന് ആരോപിച്ചാണ് ബഹിഷ്കരണം.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരെല്ലാം വിട്ടുനിൽക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
2047 ലെ വികസിത ഭാരതം എന്ന അജണ്ടയിലാണ് നീതി ആയോഗിന്റെ ഇന്നത്തെ സമ്മേളനം. സംസ്ഥാന മുഖ്യമന്ത്രിമാർ, ലെഫ്റ്റനൻ്റ് ഗവർണർമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്.
Discussion about this post