എറണാകുളം: മിമിക്രി കലയിൽ തന്റെ ഗുരു ഇടത് നേതാവ് എഎ റഹീമാണെന്ന് നോബി മാർക്കോസ്. അദ്ദേഹത്തിൽ നിന്നാണ് മിമിക്രി പഠിച്ചത് എന്നും നോബി മാർക്കോസ് പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് ആയിരുന്നു നോബിയുടെ പ്രതികരണം.
എന്നെ ആദ്യമായി മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് റഹീമണ്ണനാണ്. തന്റെ അയൽവാസിയായിരുന്നു അദ്ദേഹം. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ റഹീം മിമിക്രിയും മോണോ ആക്ടുമെല്ലാം ചെയ്യാം. നല്ല അഭിനേതാവാണ് അദ്ദേഹം. നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നാടകങ്ങൾ എല്ലാം അന്നത്തെ കാലത്ത് വൈറൽ ആയിരുന്നു. അദ്ദേഹമാണ് തന്റെ മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് എന്നും നോബി കൂട്ടിച്ചേർത്തു.
തന്നെയും എഎ റമീഹിനെയും കണ്ടാൽ ഏകദേശം ഒരുപോലെയാണെന്നാണ് എല്ലാവരും പറയുന്നത് എന്ന് അഖിൽ കവലയൂർ പറഞ്ഞു. റഹീമിന്റെ ഡ്യൂപ്പാണ് താനെന്ന് പലരും പറയാറുണ്ട്. ചിലരൊക്കെ സോഷ്യൽ മീഡിയയിലും ഈ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. അദ്ദേഹത്തോടും ഇത് ആരൊക്കെയോ പറഞ്ഞിട്ടുണ്ടെന്നും അഖിൽ വ്യക്തമാക്കി.
Discussion about this post