വയനാട്: മാനന്തവാടിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. 40 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദ്വാരക എയുപി സ്‌കൂൾ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഛർദ്ദിയും വയറിളക്കവും പിടിപെട്ടതോടെയാണ് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികൾ നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Discussion about this post