എറണാകുളം: നടൻ അർജുൻ അശോകൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കാനിടയായ വാഹനാപകടത്തിൽ കേസ് എടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് എടുത്തത്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. സിനിമാ ചിത്രീകരണത്തിനിടെ നടന്മാർ സഞ്ചരിച്ച വാഹനം തലകീഴായി മറിയുകയായിരുന്നു. സംഭവത്തിൽ അമിത വേഗത്തിനും അലക്ഷ്യമായി വാഹനം ഓടിച്ചതിനുമാണ് പോലീസ് കേസ് എടുത്തത്.
എംജി റോഡിൽ സിനിമയുടെ ചിത്രീകരണ വേളയിൽ ആയിരുന്നു അപകടം. അർജുൻ അശോകന് പുറമേ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു. സംഭവ സമയം സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.
വാഹനം നിയന്ത്രണം വിട്ട് മറിയുന്നതിന് മുൻപായി നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. വഴിയിൽ നിർത്തിയിട്ട ബൈക്കുകളിലാണ് ഇടിച്ചത്. ഇതിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Discussion about this post