ന്യൂഡൽഹി : അമർനാഥ് തീർത്ഥാടനം തടസ്സപ്പെടുത്താൻ പാക് ചാരസംഘടനയായ ഐഎസ്‌ഐയും ഖാലിസ്ഥാൻ ഭീകര സംഘടനയും ഗൂഢാലോചന നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. തീർഥാടകരെ ലക്ഷ്യംവെച്ച് അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ ഐഎസ്‌ഐ ഗൂഢാലോചന നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരം. ഖാലിസ്ഥാനി ഭീകര സംഘടനയായ ബാബർ ഖൽസ ഇന്റർനാഷണലുമായി ചേർന്നാണ് നീക്കങ്ങൾ നടത്തിയത് എന്നാണ് റിപ്പോർട്ട്.
പഞ്ചാബിലെ ഗുണ്ടാസംഘങ്ങളെയും മതതീവ്രവാദ സംഘടനകളെയും സ്വാധീനിച്ച് തീർഥാടകർക്കുനേരെ ആക്രമണം നടത്താനായിരുന്നു പാകിസ്താന്റെ പദ്ധതി.
ഇത് കൂടാതെ, പഞ്ചാബിലെയും ഡൽഹിയിലെയും ബിജെപി നേതാക്കളെയും ഹൈന്ദവ സംഘടനാ നേതാക്കളെയും ലക്ഷ്യംവെച്ച് ആക്രമിക്കാനും ഐഎസ്‌ഐ ഖാലിസ്ഥാനി ഭീകര സംഘടനകളെ ഉപയോഗിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ 28 ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അമർനാഥ് യാത്രയിൽ നാല് ലക്ഷത്തിലധികം ഭക്തരാണ് പങ്കെടുത്തത്. സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്തിയാണ് ഭക്തർ പ്രാർത്ഥന നടത്തുന്നത്. തെക്കൻ കശ്മീർ (പഹൽഗാം) വഴി അല്ലെങ്കിൽ വടക്കൻ കശ്മീർ (ബാൽതാൽ) വഴി ആണ് ഭക്തർ ക്ഷേത്രത്തിൽ എത്തുന്നത്.
Discussion about this post