ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനു ഭാക്കറിന്റേത് ചരിത്ര നേട്ടമാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് കൂടുതല്‍ സവിശേഷമായ കാര്യമാണ് എന്നും മഹത്തായ നേട്ടമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് വേണ്ടി 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ ആണ് മനു ഭാകര്‍ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ.
നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.
Discussion about this post