ന്യൂഡൽഹി: ഇന്ന് യുദ്ധമുഖത്തും മറ്റ് പ്രാധാന്യമേറിയ മേഖലകളിലും ഒഴിച്ച് കൂടാൻ പറ്റാത്ത ഉപകരണമാണ് ഡ്രോണുകൾ. ഇത് കൊണ്ട് തന്നെ രാജ്യങ്ങളുടെ തന്ത്രപരമായ ചിന്തകളിൽ ഡ്രോണുകൾക്ക് വലിയ സ്ഥാനമുണ്ട് .അത് കൊണ്ട് തന്നെ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് രാജ്യം.
രാജ്യത്ത് ഡ്രോൺ നിർമാണം വർധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ബിസിനസ് പ്രോത്സാഹന തുക വർദ്ധിപ്പിച്ചിരിക്കുകയാണ് 37.5 ശതമാനം മുതൽ 165 കോടി രൂപ വരെ മൂന്ന് വർഷത്തിനുള്ളിൽ ചെലവഴിക്കും.
2030-ഓടെ ഇന്ത്യയെ ഡ്രോൺ ഹബ് ആക്കുന്നതിലാണ് ഗവൺമെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് . ഈ ലക്ഷ്യത്തിനായി നാളിതുവരെ 109 പരിശീലന ഓർഗനൈസേഷനുകൾ സ്ഥാപിക്കുകയും , 10,603 റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റുകൾ, രജിസ്റ്റർ ചെയ്ത ഡ്രോണുകൾക്ക് 22,943 തനതായ തിരിച്ചറിയൽ നമ്പറുകൾ, 67 ഡിജിസിഎ അംഗീകരിച്ച തരം സർട്ടിഫിക്കറ്റ് എന്നിവ നൽകിയിട്ടുണ്ട്. അധികൃതർ വ്യക്തമാക്കി.
Discussion about this post