പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ വീണ്ടും വെങ്കല മെഡൽ വെടിവച്ചിടാനൊരുങ്ങി ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ വെങ്കല പോരാട്ടത്തിന് ഇന്ത്യയുടെ അഭിമാനം മനു ഭാക്കറും സരബ്‌ജോത് സിംഗും യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് സ്വർണ മെഡൽ പോരാട്ടം നഷ്ടമായത്.
580 പോയിന്റുകളാണ് ഇന്ത്യയുടെ താരങ്ങൾ നേടിയത്. ടർക്കിഷ് ടീമാണ് ഒന്നാം സ്ഥാനത്ത്. 582 പോയിന്റുകളാണ് ടീമിന് ലഭിച്ചത്. 581 പോയിന്റുകളുമായി സെർബിയൻ ടീമാണ് രണ്ടാം സ്ഥാനത്ത്.
ദക്ഷിണ കൊറിയയാണ് വെങ്കല പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഒ യെ ജിന്നും ലീ വോൻ ഹോയുമാണ് ഇന്ത്യയ്‌ക്കെതിരെ മത്സരിക്കുക. നാളെ ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് മത്സരം നടക്കുക. ഈ ഇനത്തിൽ തന്നെ മത്സരിച്ച ഇന്ത്യയുടെ തന്നെ റിതം സാങ്‌വാൻ – അർജുൻ സിംഗ് ചീമ എന്നിവർ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Discussion about this post