തിരുവനന്തപുരം : മഴ കൂടുതൽ ശക്തമാകുന്നതിനെ തുടർന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നേരത്തെ തൃശ്ശൂർ, വയനാട് ജില്ലകളിൽ മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് കൂടുതൽ ജില്ലകളിൽ മഴ ശക്തി പ്രാപിച്ചതോടെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട് ജില്ലയിൽ കോളേജുകൾക്ക് അവധി ബാധകം ആയിരിക്കില്ല. മറ്റെല്ലാ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ കണ്ണൂർ ജില്ലയിൽ ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ഒരു പഞ്ചായത്തിലും മൂന്ന് താലൂക്കുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കേളകം പഞ്ചായത്തിലും തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും ആയിരിക്കും അവധി ഉണ്ടായിരിക്കുക.
Discussion about this post