തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു . മഴ തീവ്രമായതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട് .
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ ഭാഗിക അവധിയാണ്.
ഇതിന്റെ ഭാഗമായി തലശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 30, 2024) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കണമെന്നും അടിയന്തിര ഘട്ടങ്ങളിൽ ടോൾ ഫ്രീ നമ്പർ 1077 ഉപയോഗപ്പെടുത്തണമെന്നും കളക്ടർ അറിയിച്ചു
Discussion about this post