ന്യൂഡൽഹി:ഉരുൾപൊട്ടലിനെത്തുടർന്ന് വയനാട്ടിലുണ്ടായ ദുരന്തത്തിൽ അടിയന്തര ഇടപെടൽ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി അടിയന്തര ധനസഹായം വാഗ്ദാനം ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് കേന്ദ്രത്തിൽനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകിയതായി പ്രധാനമന്ത്രി അറിയിച്ചു.ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം പരിക്കേറ്റവർക്കായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
Discussion about this post