വയനാട് ; വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. മരണം 56 ആയി. ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം.
മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. റംലത്ത (53) അഷ്‌റഫ് (49) കുഞ്ഞിമൊയ്തീൻ, ലെനിൻ, വിജീഷ് (37) സുമേഷ് (35) സലാം (39) ശ്രേയ (19) പ്രേമലീല , റെജീന എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
അർദ്ധരാത്രിയിൽ ഉറക്കത്തിനിടെ ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലും കവർന്നെടുത്തത് വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ നിരവധി ജീവനുകളെയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യം ഉടനെത്തും.രക്ഷാപ്രവർത്തിന് നാവികസേനയും എത്തും. ഏഴിമലയിൽ നിന്നാണ് നാവിക സേന സംഘം എത്തുന്നത്.
Discussion about this post