കോഴിക്കോട്:വിലങ്ങാട് അടിച്ചിപ്പാറ, മഞ്ഞച്ചീളി ഭാഗത്ത് ഉരുള്‍പൊട്ടലിൽ നിരവധി വീടുകൾ ഭാഗികമായും 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.മൂന്ന് തവണയാണ് മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിൽ മൂന്ന് തവണയാണ് ഉരുൾപൊട്ടിയത്.കുറ്റല്ലൂർ, പന്നിയേരി മേഖലകളിലും ഉരുൾ പൊട്ടലിൽ വ്യാപക നാശം നേരിട്ടു. വിലങ്ങാട് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴ കരകവിഞ്ഞൊഴുകുകയാണ്.
ഉരുൾപൊട്ടി വരുന്ന ശബ്ദം കേട്ട് ആളുകൾ ഓടി രക്ഷപെടുകയായിരുന്നു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്.
അതേസമയം വയനാട്ടിൽ ഇത് വരെ 56 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒലിച്ച് വന്ന പതിന്നൊന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാവുകയാണ്.
Discussion about this post