മെമ്മറീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. പ്രതികാരകഥയുമായാണ് ഊഴം എത്തുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം. ഇറ്റ്സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. അയ്യൂബ് ഖാനാണ് എഡിറ്റര്‍.
പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രവുമാണ് ഊഴം. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Discussion about this post