ലണ്ടൻ : ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിൽ രാസായുധ ആക്രമണമെന്ന് സംശയം. സംശയാസ്പദമായ ഒരു സ്ത്രീ ബാഗുമായി ആളുകളെ സമീപിക്കുകയും തുടർന്ന് നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് രണ്ടുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അജ്ഞാതയായ സ്ത്രീ ഒരു ബാഗുമായി സമീപിച്ചതിന് ശേഷമാണ് ആളുകൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പലർക്കും കണ്ണുകൾക്ക് ചൊറിച്ചിലും ശ്വാസതടസവും ആണ് അനുഭവപ്പെട്ടത്. ബാത്തിലെ സ്റ്റാൾ സ്ട്രീറ്റിലാണ് സംഭവം നടന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളതായി അവോൺ ആൻഡ് സോമർസെറ്റ് പോലീസ് അറിയിച്ചു.
ഗുരുതരമായ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ട രണ്ടുപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ലക്ഷണങ്ങൾ പ്രകടമായ എല്ലാവരും വസ്ത്രങ്ങൾ മാറ്റി ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസും പോലീസും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സമൂഹത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Discussion about this post