തിരുവനന്തപുരം : നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവർണർ സിവി ആനന്ദബോസ് എന്നിവർ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു എന്നു അദ്ദേഹം പറഞ്ഞു.
മാദ്ധ്യമ ഇടപെടലുകളെ പ്രത്യേകം എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി പ്രശംസിച്ചു. ദുരന്തത്തിന്റെ ആഘാതത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കുപ്പോൾ മാദ്ധ്യമങ്ങളുടെ ഇടപടലുകൾ പ്രത്യേകം എടുത്ത് പറയേണ്ടതായിട്ടുണ്ട്. ഭീതി പരത്താതെ ജനങ്ങളിലേക്കും മറ്റ് ബന്ധപ്പെട്ടവരിലേക്കും വിവരങ്ങൾ എത്തിക്കുന്നതിൽ എല്ലാ മാദ്ധ്യമങ്ങളും ഒരു പോലെയാണ് പ്രവർത്തിച്ചത്. അതോടൊപ്പം ദുരിത മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നവർ സ്വന്തം സുരക്ഷ മുൻനിർത്തി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലേക്ക് ദുരിന്തം അറിഞ്ഞ് നിരവധി ആളുകളാണ് എത്തുന്നത്. അനാവിശ്യ സന്ദർശനം ഒഴിവാക്കുന്നതാണ് നല്ലത് എന്നും ഓർമ്മപ്പെടുത്തുന്നു. പറഞ്ഞറിയിക്കാൻ ആവാത്ത അത്രയും തീവ്രമായ ദുരിന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവർത്തനത്തിലാണ്. രക്ഷാപ്രവർത്തനത്തിനാണ് പ്രാധാന്യം. അല്ലാതെ അത് കാണുക എന്നതല്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളാ ബാങ്ക് 50 ലക്ഷം സഹായം വാഗ്ദാനം ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി അഞ്ച് കോടി രൂപയും സിയാൽ 2 കോടി രൂപയും വാഗ്ദാനം ചെയ്തുവെന്നും എല്ലാവരും സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Discussion about this post