കൊച്ചി : കേരളത്തിന്റെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഇന്ന് സർവീസ് ആരംഭിച്ചു. എറണാകുളം-ബംഗളൂരു പാതയിലാണ് പുതിയ വന്ദേ ഭാരത് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 12.50 ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെട്ടു. രാത്രി പത്ത് മണിയോടെ ബംഗളൂരുവിലെത്തും.
കേരളത്തിലെ ജനങ്ങളുടെ ഏറെ നാളത്തെ സ്വപ്‌നമാണ് ഇന്ന് പ്രാവർത്തികമായത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബംഗളൂരു കൻറോൺമെന്റിൽ എത്തും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബംഗളൂരു കൻറോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.20ന് എറണാകുളം ജംഗ്ഷനിലെത്തും.
ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയാണ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയാണ്. 9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് 620 കിലോമീറ്റർ ദൂരം ഓടിയെത്തുന്നത്. തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. നലവിൽ ഓഗസ്റ്റ് 26 വരെ ട്രെയിൻ സർവീസ് നടത്തും.
Discussion about this post