വയനാട്: മുണ്ടക്കൈ മേഖലയിൽ തിരച്ചിലിന് വെല്ലുവിളിയായി അതിശക്തമായ മഴ. ഉച്ചയ്ക്ക് ശേഷമാണ് പ്രദേശത്ത് മഴയാരംഭിച്ചത്. പുഞ്ചിരിമട്ടം മേഖലയിലാണ് മഴ തുടരുന്നത്. മഴ മൂലം പ്രദേശത്ത് അപകട ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്ത് നിന്നും മാദ്ധ്യമപ്രവർത്തകരെയും രക്ഷാപ്രവർത്തകരെയും സൈന്യം തിരിച്ചിറക്കി. മുണ്ടക്കൈയിലെ സുരക്ഷിതമായ മേഖലകളിലേയ്ക്ക് മാറാനാണ് നിർദേശിച്ചിരിക്കുന്നത്.
മുണ്ടക്കൈയിലും ചൂരൽമലയിലും ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരിക്കുകയാണ്. മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിലുണ്ടാകാനും കാരണമായേക്കാമെന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മഴ കുറഞ്ഞ ശേഷം രക്ഷാപ്രവർത്തനം വീണ്ടും ആരംഭിക്കും.
അതേസമയം, മുണ്ടക്കൈയും ചൂരൽമലയും തമ്മിൽ ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലനിർമാണം അവസാന ഘട്ടത്തിത്തിലാണ്. വൈകീട്ടോടെ പാലനിറമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രി വൈകിയും സൈന്യത്തിന്റെ നേതൃത്വത്തിൽ പാലം നിർമാണം പുരോഗമിക്കുകയായിരുന്നു. അതിനാൽ തന്നെയാണ് ഇത്രവേഗത്തിൽ പാലം നിർമാണം പൂർത്തിയാക്കാൻ സാധിച്ചതും.
പാലനിർമാണം പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാകുമെന്ന് മേജർ ജനറൽ വി.ടി മാത്യു വ്യക്തമാക്കി. ഭാരമേറിയ വാഹനങ്ങൾ പോലും കടന്ന് പോവാൻ കഴിയുന്നത്ര ബലത്തിലാണ് പാലം നിർമിക്കുന്നത്. പാലം പൂർത്തിയായാൽ ഉടനെ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം ആരംഭിക്കും. രക്ഷാപ്രവർത്തനം പൂർത്തിയായാലും പാലം പൊളിക്കില്ല. സർക്കാർ സ്ഥിരമായ ഒരു പാലം നിർമിക്കുന്നതുവരെ ഇവിടുത്തെ ജനങ്ങൾക്ക് ജനങ്ങൾക്ക് ബെയ്‌ലി പാലം സഞ്ചാരത്തിന് ഉപയോഗിക്കാം. പാലം ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്നും അദ്ദേഹം മേജർ ജനറൽ അറിയിച്ചു.
Discussion about this post