ന്യൂഡൽഹി : മഴക്കെടുതി രൂക്ഷം .പല സംസ്ഥാനങ്ങളിലും മഴ ശക്തമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 7 സംസ്ഥാനങ്ങളിലായി 32 പേരാണ് മരിച്ചത്. അതിൽ 12 പേരാണ് ഉത്തരാഖണ്ഡിൽ മാത്രം മരിച്ചത്.
ഹിമാചൽ പ്രദേശിൽ മൂന്ന് ഇടങ്ങളിൽ മേഘവിസ്‌ഫോടനം ഉണ്ടായി. അതിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. ഷിംലയിൽ അൻപതിലധികം പേരെ കാണാതായി. കുളുവിൽ നദീതീരത്തെ മൂന്ന് നില കെട്ടിടം തകർന്ന് വീണു. മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. സൈന്യത്തെ അയക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഹെലികോപ്റ്ററുകളടക്കം എത്തിച്ച് കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം.
ഡൽഹിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരിൽ ചെറിയ കുട്ടിയും ഉൾപ്പെടും. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്.
Discussion about this post