യുവതലമുറ ‘മണി ഡിസ്‌മോർഫിയ’ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ടുകൾ.ക്രെഡിറ്റ് കർമ എന്ന ധനകാര്യ സ്ഥാപനം അടുത്തിടെ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പണം എങ്ങനെ വേണ്ട രീതിയിൽ വിനിയോഗിക്കാം എന്നതിനെ കുറിച്ചുള്ള അറിവ് മുൻ തലമുറയെ അപേക്ഷിച്ച് ഇവരിൽ കുറവാണെന്നാണ് ഇത് കാണിക്കുന്നത്. യുവാക്കൾക്കിടയിൽ കണ്ടുവരുന്ന ഈ അവസ്ഥയെയാണ് ‘മണി ഡിസ്‌മോർഫിയ’ എന്ന് വിശേഷിപ്പിക്കുന്നത്. അതായത് സ്വന്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഇത്. നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയും ഭാവിയിൽ നിങ്ങൾ എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടും തമ്മിലുള്ള അന്തരം പുതുതലമുറയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ ഏകദേശം 45 ശതമാനം ജെൻ സിമാരും (1997നും 2012നും ഇടയിൽ ജനിച്ചവർ) മില്ലേനിയലുകളും (1981നും 1996നും ഇടയിൽ ജനിച്ചവർ) അതിവേഗം സമ്പന്നരാവുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നവരാണെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു.48 ശതമാനം ജെൻ സിമാരും 59 മില്ലേനിയലുകൾക്കും ഈ ലക്ഷ്യം തങ്ങളുടെ പരിധിക്കപ്പുറത്താണെന്നും അഭിപ്രായപ്പെടുന്നുണ്ട്
പ്രത്യേകിച്ചും യാത്ര, ആരോഗ്യം, തൊഴിൽ, പണം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളെ ഓർത്ത് പുതുതലമുറയിൽപ്പെട്ട പലരും അമിതമായി ആശങ്കപ്പെടുന്നുണ്ട്. ഇതാണ് ‘മണി ഡിസ്‌മോർഫിയ’യുടെ പ്രാഥമിക കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.കൂടാതെ മണി ഡിസ്‌മോർഫിയ ചില സാഹചര്യങ്ങളിൽ മറ്റുള്ളവരെ കാണിക്കുന്നതിനു വേണ്ടി മാത്രം അമിതമായി പണം ചിലവഴിക്കുന്നതിലേക്കും നയിച്ചേക്കാം
സമൂഹമാദ്ധ്യമങ്ങളുടെ സ്വാധീനവും സാമൂഹിക സമ്മർങ്ങളുമാണ് മണി ഡിസ്‌മോർഫിയ എന്ന മാനസികാവസ്ഥയുടെ പ്രധാന കാരണം. തങ്ങളുടെ അതേ പ്രായത്തിലുള്ളവരുടെ സാമ്പത്തിക നേട്ടങ്ങളും ഉയർച്ചയും വരുമാനവുമെല്ലാം പല യുവാക്കളെയും സമ്മർദ്ദത്തിലാക്കുന്നു.സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സ്വയം ആളുകൾ വിലയിരുത്തുക എന്നതാണ് ഈ അവസ്ഥ മറികടക്കുന്നതിനുള്ള ഏക മാർഗം.സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി യഥാർത്ഥമായ പദ്ധതികൾ തയ്യാറാകണം.പ്രതിമാസ ബഡ്ജറ്റ് തയ്യാറാക്കുന്നത് വരുമാനത്തിന്റെയും ചെലവുകളുടെയും വ്യക്തമായ ചിത്രം നൽകിക്കൊണ്ട് മണി ഡിസ്‌മോർഫിയ നിയന്ത്രിക്കാൻ സഹായിക്കും.
Discussion about this post