ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും വ്യാജ ബോബ് ഭീഷണി. സമ്മർ ഫീൽഡ് സ്‌കൂളിനെതിരെയാണ് ബോബ് ഭീഷണി ഉയർത്തിയത്. ഇമെയിൽ നിന്ന് ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്‌ക്വാഡും ഡൽഹി പോലീസും ചേർന്ന് വ്യാപകമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിലാണ് സ്‌കൂൾ . ഇന്ന് പുലർച്ചെ 12.30നാണ് ഇമെയിൽ ലഭിച്ചത്. എന്നാൽ, രാവിലെ സ്‌കൂൾ തുറന്നതിന് ശേഷമാണ് ഇമെയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റുകയും ചെയ്തു.
ജൂണിൽ ഡൽഹിയിലെ നിരവധി മ്യൂസിയങ്ങൾക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയിരുന്നു. അത് പിന്നീട് വ്യാജമാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇമെയിലുകൾ വഴി ഡൽഹിയിലെ പല സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെയും ബോംബ് ഭീഷണി മുഴക്കിയിരുന്നു.
Discussion about this post