വയനാട്: വയനാട്ടിലെ മഹാദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ തിരിച്ചറിയാനാവാത്തവരുടെ മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടനാട്, എടവക, മുള്ളൻകൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
339 പേരരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇനി 206 പേരെയാണ് ഔദ്യോഗിക കണക്കനുസരിച്ച് കണ്ടെത്താനുള്ളത്. 11 മൃതദേഹംങ്ങളും 5 ശരീരഭാഗങ്ങളും ഇന്ന് കണ്ടെത്തിയിരുന്നു. 74 പേരുടെ മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാതെ സൂക്ഷിച്ചിരിക്കുന്നത്. 140 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ 116 പേരുടെ മൃതദേഹങ്ങൾ നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. 130 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു.
28ഓളം കുട്ടികൾ ദുരന്തത്തിൽ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. 85 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 9328 പേരാണ് 91 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.
Discussion about this post