ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങൾക്കും ദളിതർക്കും വേണ്ടിയുള്ള സംവരണത്തിനെതിരെ ഗൂഢാലോചന നടത്തിയവരാണ് കോൺഗ്രസ്സെന്ന് വെളിപ്പെടുത്തി ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ.
ദലിതർക്കും ആദിവാസികൾക്കും സമത്വത്തിനുള്ള അവകാശം നൽകാതെ ഒഴികഴിവ് പറഞ്ഞവരാണ് കോൺഗ്രസ് നേതാക്കൾ . ഇവർ തന്നെയാണ് ഒരു ദളിത് വ്യക്തിക്ക് എങ്ങനെ സ്യൂട്ടും ധരിച്ച് തങ്ങളുടെ മുന്നിൽ നിൽക്കാനും ഭരണഘടനയുടെ കരട് തയ്യാറാക്കാനും കഴിയുകയെന്ന് ആശ്ചര്യപ്പെട്ടവർ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പിന്നോക്ക ജാതിയിൽപ്പെട്ടവരെ ‘വിഡ്ഢികൾ’ എന്ന് പരസ്യമായി വിശേഷിപ്പിച്ചിരുന്നു. താക്കൂർ തുറന്നടിച്ചു
സംവരണത്തിൻ്റെ പേരിൽ വിഡ്ഢികളെ പ്രോത്സാഹിപ്പിക്കില്ലെന്ന് മുൻ പ്രധാനമന്ത്രി ഗാന്ധി ഒരു അഭിമുഖത്തിൽ പറഞ്ഞതായി 1985 മാർച്ചിലെ ഒരു പഴയ മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ച് താക്കൂർ വെളിപ്പെടുത്തുകയും ചെയ്തു.
രാജീവ് ഗാന്ധിയുടെ ഈ മ്ലേച്ഛമായ ജാതി പ്രസ്താവനയെ കോൺഗ്രസ് പരസ്യമായി അപലപിക്കുമോ? ആ പ്രസ്താവനക്കെതിരെ എന്തെങ്കിലും പ്രമേയം പാസാക്കുമോ? അദ്ദേഹം ചോദിച്ചു
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധി മണ്ഡല് കമ്മീഷൻ റിപ്പോർട്ടും 1961ലെ ജനസംഖ്യാ കണക്കെടുപ്പിൽ ജാതി തിരിച്ചുള്ള കണക്കെടുപ്പിനുള്ള നടപടികൾ നിർദ്ദേശിച്ച കാക്കാ കലേക്കർ റിപ്പോർട്ടും നടപ്പാക്കിയില്ലെന്നും എല്ലാ സാങ്കേതിക, പ്രൊഫഷണൽ സ്ഥാപനങ്ങളിലെയും സംവരണം കോൺഗ്രസ് അടിച്ചമർത്തുകയായിരുന്നെന്നും താക്കൂർ പറഞ്ഞു.
ഇങ്ങനെയുള്ളവരാണ് ഇന്ന് ജാതി സെൻസസിനെ പറ്റി പറയുന്നത്. താക്കൂർ വ്യക്തമാക്കി
Discussion about this post