മുംബയ്:മുൻ മുഖ്യമന്ത്രിയും നിലവിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അദ്ധ്യനായേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കേന്ദ്രമന്ത്രിയായതോടെ അദ്ദേഹം അദ്ധ്യക്ഷസ്ഥാനം ഒഴിയും. ഈ ഒഴിവിലേക്കാവും ഫഡ്നാവിസ് എത്തുക.
അസാമാന്യമായ നേതൃപാടവും സംഘാടന ശൈലിയുമാണ് ഫഡ്‌നാവിസിൽ കേന്ദ്രനേതൃത്വം കണ്ട ഗുണമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ടുചെയ്യുന്നത്. ഇതോടൊപ്പം അണുവിട പിഴയ്ക്കാതെ തന്ത്രങ്ങൾ മെനയാനുള്ള കഴിവും ഫഡ്നാവിസിനെ വ്യത്യസ്തനാക്കുന്നു. ഇത് കൂടാതെ ആർഎസ്എസിന്റെ ശക്തമായ പിന്തുണയും ഫഡ്‌നാവിസിനുണ്ട്.
വരുന്ന ഒക്ടോബറിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ അവസരത്തിൽ പെട്ടെന്ന് ഫഡ്നാവിസിനെ ദേശീയ അദ്ധ്യക്ഷനാക്കുന്നത് സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടിയായേക്കുമെന്നതിനാൽ ഉടൻ തന്നെ തീരുമാനം നടപ്പിലായേക്കില്ല.
Discussion about this post