ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് വെള്ളിയാഴ്ച ചൈനയോട് നന്ദി പറഞ്ഞ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ.
“ഇന്ത്യൻ സംസ്ഥാനമായ #കേരളത്തിലെ വൻതോതിലുള്ള മണ്ണിടിച്ചിലിൽ നഷ്ടപ്പെട്ട ജീവിതങ്ങളിൽ ചൈന അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, ഒപ്പം മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. , പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.” ജൂലൈ 31 ന് എക്സ്-ലെ ഒരു പോസ്റ്റിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
ഇന്ത്യയും ചൈനയും കഴിഞ്ഞ ദിവസങ്ങളിലാണ് അതിർത്തി കാര്യങ്ങളെക്കുറിച്ചുള്ള നിർണായകമായ നയതന്ത്ര ചർച്ചകൾ നടത്തിയത് , ചർച്ചകൾ “ആഴത്തിലുള്ളതും ക്രിയാത്മകവും മുന്നോട്ടുള്ളതും” ആയിരിന്നു എന്ന് “ഔദ്യോഗിക പ്രസ്താവനയിൽ” ഇരു രാജ്യങ്ങളും പരാമർശിച്ചത്, ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഇരു രാജ്യങ്ങളും തങ്ങളുടെ അതിർത്തികളിൽ സമാധാനം ഉറപ്പാക്കുന്നതിന് സൈനിക, നയതന്ത്ര ബന്ധങ്ങളിൽ ആശയവിനിമയം വർദ്ധിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.








